പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി സ്കൂള്‍ വാഹനങ്ങൾ നിരത്തിലിറക്കുന്നതിനായി മാർഗരേഖകൾ പുറത്തുവിട്ട് സംസ്ഥാന സർക്കാർ. സ്കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർമാർക്ക് കുറഞ്ഞത് പത്തുവർഷമെങ്കിലും പ്രവൃത്തിപരിചയം വേണമെന്ന് മാർഗരേഖയിൽ നിഷ്കർഷിക്കുന്നു. ഗതാഗതമന്ത്രി ആന്റണി രാജുവാണ് മാർഗരേഖകൾ പ്രഖ്യാപിച്ചത്.സ്കൂൾ വാഹനങ്ങൾ സ്കൂൾ മേഖലയിൽ 30 കിലോമീറ്റർ പ്രതി മണിക്കൂറും മറ്റു റോഡുകളിൽ 50 കിലോമീറ്ററുമായി വേഗത നിജപ്പെടുത്തിയിട്ടുണ്ട്. […]