കൊച്ചി: മദ്യപിച്ച് ഡ്യൂട്ടിക്കെത്തുന്ന ജീവനക്കാരെ കണ്ടെത്താൻ നടത്തുന്ന കെഎസ്ആർടിസിയുടെ ശ്രമത്തിന് കോതമംഗലത്ത് ട്വിസ്റ്റ്. കോതമംഗലം കെഎസ്ആര്ടിസി ഡിപ്പോയില് ഇന്ന് പുലർച്ചയോടെയാണ് സംഭവങ്ങള്ക്ക് തുടക്കം. ബ്രത്തലൈസർ മെഷീനുമായി ഇൻസ്പെക്ടർ രവി, ഇൻസ്പെക്ടർ സാംസണ് തുടങ്ങിയവർ ഡിപ്പോയിലെത്തി. രാവിലെ സർവീസിന് പോകാൻ വന്ന ജീവനക്കാരെ പരിശോധിക്കുകയായിരുന്നു ലക്ഷ്യം. ഇതിനിടയില് 8.05ന് പാലക്കാട് സർവീസ് പോകാൻ വന്ന കണ്ടക്ടർ പി.വി.ബിജുവിനെ […]












