പിസി ജോർജിന് ജാമ്യം; തൻ്റെ അറസ്റ്റ് മുസ്ലീം തീവ്രവാദികൾക്കുള്ള പിണറായി വിജയൻ്റെ റംസാൻ സമ്മാനമെന്ന് ജോർജ്
വിദ്വേഷ പ്രസംഗത്തില് അറസ്റ്റിലായ മുന് എംഎല്എ പി.സി.ജോര്ജിന് കോടതി ജാമ്യം അനുവദിച്ചു. വഞ്ചിയൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജോർജിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുതെന്നും വിവാദപരാമര്ശം നടത്തരുതെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഇന്ന് പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പിസി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് […]












