പട്ന: നളന്ദ ജില്ലയിലെ ഹൈസ്കൂളില് ബുധനാഴ്ചയാണ് ക്ലാസ് നടന്നുകൊണ്ടിരിക്കെ പ്രധാനാധ്യാപകനെ 19 കാരൻ വെടിവെച്ചു കൊലപ്പെടുത്തിയത്. അതിന്റെ സി.സി.ടി.വി ദൃശ്യങ്ങള് വ്യാപകമായി പ്രചരിച്ചിരുന്നു. കൃത്യം നടത്തിയ ജഗൻ എന്ന ഉദല് കുമാറിനെ പൊലീസ് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എന്നാല് അക്രമിയെ അറസ്റ്റ് ചെയ്തിട്ടില്ല. തുടർന്ന് സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നിരിക്കുകയാണ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്. ബിഹാറിലെ ക്രമസമാധാന […]