കാലത്തെ അതിജീവിക്കുന്ന സിനിമാ വിസ്മയമായി “കാന്ത”; ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രത്തിന് ഗംഭീര പ്രതികരണം
ദുൽഖർ സൽമാൻ നായകനായെത്തിയ ‘കാന്ത’ ക്ക് ഗംഭീര സ്വീകരണം. ഇന്ന് ആഗോള റിലീസ് ആയെത്തിയ ചിത്രത്തിന് വലിയ പ്രേക്ഷക – നിരൂപക പ്രശംസയാണ് ആദ്യ ഷോ മുതൽ ലഭിക്കുന്നത്. സെൽവമണി സെൽവരാജ് രചിച്ചു സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചിരിക്കുന്നത് ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബതിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ്. […]












