മെഗാസ്റ്റാർ മമ്മൂട്ടിയെയും തെന്നിന്ത്യൻ താരം ജ്യോതികയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ‘കാതൽ ദി കോർ’. നവംബർ 23ന് തിയറ്റർ റിലീസ് ചെയ്ത ഈ ചിത്രം ഇത്തവണത്തെ 54ആമത് ഐഎഫ്എഫ്ഐയിൽ പ്രദർശിപ്പിച്ചു. ചിത്രത്തിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്ത മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട് എന്നിവർ സിനിമ കാണാൻ ഗോവയിലെത്തിയിരുന്നു. […]









