വടക്കൻ ജെറുസലേമിൽ ഉണ്ടായ വെടിവെയ്പ്പിൽ മരിച്ചവരുടെ എണ്ണം ആറായി. ഇസ്രയേൽ വിദേശകാര്യ മന്ത്രി ഗിദിയോൻ സാറാണ് മരണ സംഖ്യ ഉയർന്ന വിവരം സ്ഥിരീകരിച്ചത്. ഗർഭിണി അടക്കം നിരവധി പേർക്ക് പരിക്കേറ്റതായും വിദേശകാര്യ മന്ത്രി വ്യക്തമാക്കി. തോക്കുധാരികളായ രണ്ട് പേരാണ് ആക്രമണം നടത്തിയത്. രണ്ടുപേരെയും കൊലപ്പെടുത്തിയെന്നാണ് ഇസ്രയേലി പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ഇതിനിടെ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു […]