മഹാവികാസ് അഘാഡി വിടാന് തയ്യാറെന്ന് ശിവസേന ഔദ്യോഗികപക്ഷം; വിമതര് ഉടന് മടങ്ങിയെത്തണമെന്ന് സഞ്ജയ് റാവുത്ത്
മഹാരാഷ്ട്രയില് രാഷ്ട്രീയ അനിശ്ചിതത്വത്തിനൊടുവില് ഔദ്യോഗികപക്ഷം അയയുന്നു. വിമതര് എത്രയും വേഗം മടങ്ങിയെത്തണമെന്നും മഹാവികാസ് അഘാഡിയില് നിന്ന് പുറത്തു പോകാന് തയ്യാറാണെന്നും ശിവസേന മുഖ്യ വക്താവും മുതിര്ന്ന നേതാവുമായ സഞ്ജയ് റാവുത്ത് പറഞ്ഞു. എംഎല്എമാല് മുംബൈിയില് നേരിട്ടെത്തി മുഖ്യമന്ത്രിയുമായി കാര്യങ്ങള് ചര്ച്ച ചെയ്യണം. എല്ലാ എംഎല്എമാരുടെയും ഇഷ്ടം അതാണെങ്കില് സഖ്യം വിടാന് തയ്യാറാണെന്നാണ് റാവുത്ത് അറിയിച്ചത്. കൂടുതല് […]












