വിമതര്‍ക്കൊപ്പം ചേര്‍ന്ന് ഒന്‍പതാമത്തെ മന്ത്രിയും; ഷിന്‍ഡെ ക്യാമ്പിലെ 20 പേര് ഉദ്ധവുമായി ബന്ധപ്പെടുന്നുണ്ടെന്ന് സൂചന
മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകം തുടരുന്നതിനിടെ ഒരു മന്ത്രികൂടി വിമതപക്ഷത്ത്. ഉദ്ധവ് മന്ത്രിസഭയില്‍ അംഗമായ ഉദയ് സാമന്ത് ഗുവാഹത്തിയില്‍ ഇന്ന് എത്തി. ഒന്‍പതാമത്തെ മന്ത്രിയാണ് ഇതോടെ വിമതപക്ഷം ചേര്‍ന്നത്. വിമതനീക്കം ശക്തിപ്പെടുന്നതിനിടെ ഔദ്യോഗികപക്ഷം നിലപാട് കടുപ്പിക്കുന്നതായും സൂചനകളുണ്ട്. ഏക്നാഥ് ഷിന്‍ഡെ, ഗുലാബ്റാവു പാട്ടീല്‍, ദാദാ ഭൂസെ എന്നിവരെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കുമെന്നാണ് സൂചന. സഹമന്ത്രിമാരായ അബ്ദുള്‍ സത്താര്‍, […]









