ഇന്ത്യയുടെ ഭൂമി ചൈന കൈയ്യേറിയെന്ന വിവാദ പരാമര്ശത്തില് കോൺഗ്രസ്സ് നേതാവ് രാഹുല് ഗാന്ധിക്കെതിരെ സുപ്രീംകോടതിയുടെ വിമർശനം. ഇന്ത്യക്കാരനാണെങ്കിൽ ഇങ്ങനെ പറയില്ലെന്ന് ആണ് സുപ്രീംകോടതി വിമർശിച്ചത്. രണ്ടായിരം ചതുരശ്ര കിലോമീറ്റര് ഭൂപ്രദേശം ചൈന കൈയ്യേറിയെന്ന വിവരം എങ്ങനെ പ്രതിപക്ഷ നേതാവിന് ലഭിച്ചുവെന്നും സുപ്രീംകോടതി ചോദിച്ചു. ജസ്റ്റിസുമാരായ ദിപാങ്കര് ദത്ത, എജി മാസി എന്നിവരുടെ ബെഞ്ചിന്റേതാണ് ഈ വിമര്ശനം. […]