സ്വപ്നയും സരിത്തും മുന്‍കൂര്‍ ജാമ്യം തേടി; സരിത്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക്
കെ ടി ജലീല്‍ നല്കിയ പരാതിയില്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്നയും സരിത്തും മുന്‍കൂര്‍ ജാമ്യം തേടി. സര്‍ക്കാര്‍ തന്നെ വേട്ടയാടുന്നുവെന്നാണ് സ്വപ്ന ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറയുന്നത്. ജലീല്‍ നല്കിയ പരാതിയില്‍ ഗൂഢാലോചന, കലാപശ്രമം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസില്‍ അറസ്റ്റ് ഒഴിവാക്കുന്നതിനായാണ് നീക്കം. സരിത്തിന്റെ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കാനും തീരുമാനിച്ചു. […]