വിനായക ചതുർത്ഥി ആശംസകൾ നേർന്ന് മോഹൻലാൽ

വിനായക ചതുർത്ഥി ആശംസകളറിയിച്ച് മോഹൻലാൽ. ‘ഗണപതി ബപ്പാ മോറിയ, ഗണേശ ചതുർത്ഥി ആശംസകൾ’ എന്ന് കുറിച്ച്കൊണ്ടാണ് മോഹൻലാൽ പുതിയ ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. നിരവധി പേരാണ് താരത്തിന് കമന്റിലൂടെ ആശംസകൾ അറിയിച്ചത്.
പരമശിവന്റെയും പാർവ്വതി ദേവിയുടെയും പുത്രനായ ഗണപതി ഭഗവാൻ്റെ ജന്മദിനമാണ് വിനായക ചതുർത്ഥിയായി ആഘോഷിക്കുന്നത്. കേരളത്തിലെ ഗണപതി ക്ഷേത്രങ്ങളിൽ വിനായക ചതുർത്ഥി ആഘോഷിക്കുന്നുണ്ടെങ്കിലും തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിങ്ങനെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉത്തരേന്ത്യയിലും വിനായക ചതുർത്ഥി വലിയ പ്രാധാന്യത്തോടെയാണ് ആഘോഷക്കുന്നത്.
കലാവസ്തുക്കളുടെ വലിയ ശേഖരം സ്വന്തമായുള്ള ആളാണ് മോഹന്‍ലാല്‍. വീട്ടില്‍ തന്റെ ഗണപതി ശില്പങ്ങളുടെ ശേഖരത്തിന് അരികില്‍ നിന്നുള്ള ഒരു ചിത്രവും മോഹന്‍ലാല്‍ പങ്കുവച്ചിട്ടുണ്ട്. കൈയിലും അത്തരത്തില്‍ ഒരു ചെറിയ ശില്പം പിടിച്ചിട്ടുണ്ട്.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ബറോസിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. ജീത്തു ജോസഫിന്റെ റാം എന്ന ചിത്രമാണ് അദ്ദേഹത്തിന് അടുത്തതായി പൂര്‍ത്തിയാക്കാനുള്ളത്. കൊവിഡ് കാലത്ത് മുടങ്ങിയ ചിത്രമാണിത്. ഷാജി കൈലാസിന്റെ എലോണ്‍, വൈശാഖിന്റെ മോണ്‍സ്റ്റര്‍ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെ വരാനിരിക്കുന്ന റിലീസുകള്‍. ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാനും ദൃശ്യത്തിന്റെ 3 മാണ് മോഹന്‍ലാലിന്റേതായി പുറത്തെത്താൻ ഉള്ള ചിത്രങ്ങൾ.
Content highlights – vinayaka chaturthi, mohanlal, wish