മാസപ്പടി: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്റെ ഹരജി തള്ളി
മാസപ്പടിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണക്കുമെതിരെ കേസെടുക്കണമെന്ന മാത്യു കുഴല്‍നാടന്റെ ഹരജി വിജിലൻസ് കോടതി തള്ളി.
ഏഴു പേർക്കെതിരെ അന്വേഷണം നടത്തണമെന്ന ഹരജിയാണ് തിരുവനന്തപുരം വിജലിൻസ് കോടതി തള്ളിയത്. സി.എം.ആർ.എല്‍ എന്ന സ്വകാര്യ കമ്ബനിക്ക് ധാതുമണല്‍ ഖനനത്തിനും ഭൂമി കൈവശം വെക്കാനും വഴിവിട്ട് സഹായം ചെയ്തതിലൂടെ മുഖ്യമന്ത്രിയുടെ മകളുടെ അക്കൗണ്ടിലേക്ക് മാസപ്പടി നല്‍കിയെന്നതടക്കം ആരോപണങ്ങള്‍ ഹരജിയില്‍ ഉന്നയിച്ചിരുന്നു.
മുഖ്യമന്ത്രിയുടെയും മകളുടെയും പങ്ക് തെളിയിക്കുന്ന രേഖകളെന്ന് അവകാശപ്പെട്ട് അഞ്ച് പുതിയ രേഖകള്‍ മാത്യു കുഴല്നാടൻ കോടതിയില്‍ സമർപ്പിച്ചിരുന്നു.