ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം; 70 പേര് കൊല്ലപ്പെട്ടു
കഴിഞ്ഞ ദിവസം ഗാസ നഗരത്തിലുണ്ടായ ആക്രമണത്തില്‍ 70 പലസ്തീനികള്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ കരുതിക്കൂട്ടി നടത്തിയ കൂട്ടക്കൊലയാണ് ഇതെന്നാണ് ഹമാസിന്റെ ആരോപണം.
കിഴക്കന്‍ ഗാസ നഗരത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് പലസ്തീനികളോട് നഗരത്തിന്റെ പടിഞ്ഞാറന്‍ ഭാഗത്തേക്കും തെക്ക് ഭാഗത്തേക്കും പോകാന്‍ സൈന്യം ആവശ്യപ്പെടുകയും അവിടെ എത്തിയ ഇവരുടെ നേര്‍ക്ക് നിറയൊഴിക്കുകയുമായിരുന്നുവെന്ന് ഹമാസ് മാധ്യമ ഓഫിസ് മേധാവി ഇസ്മയില്‍ അല്‍ താവാബ്ത ആരോപിച്ചു.
ടെല്‍ അല്‍ ഹവ മേഖലയില്‍ നിന്ന് എഴുപത് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും അദ്ദേഹം വ്യക്തമാക്കി. 50 പേരെ കാണാനില്ലെന്നും അദ്ദേഹം അറിയിച്ചു.