ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ശനിയാഴ്ച പുറത്തുവിടും
ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പകർപ്പ് ശനിയാഴ്ച പുറത്തുവിടും. റിപ്പോർട്ടിലെ 233 പേജുകളായിരിക്കും പുറത്തുവിടുക.
വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ച മാധ്യമപ്രവർത്തകരുള്‍പ്പെടെ അഞ്ചുപേർക്കാണ് റിപ്പോർട്ടിന്റെ പകർപ്പ് നല്‍കുക.
സിനിമാ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടരുതെന്നാവശ്യപ്പെട്ട് സിനിമാ നിർമാതാവ് സജിമോൻ പാറയില്‍ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. റിപ്പോർട്ട് പുറത്തുവിടാനുള്ള കാലാവധി ഒരാഴ്ചകൂടി നീട്ടിനല്‍കുകയും ചെയ്തു. മലയാള സിനിമയിലെ സ്ത്രീവിരുദ്ധ സമീപനം ഇല്ലാതാക്കണമെന്നുപറഞ്ഞ ഹൈക്കോടതി, സിനിമാ മേഖലയില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ താല്‍പ്പര്യം സംരക്ഷിക്കാൻ രാജ്യത്താദ്യമായി കമീഷൻ രൂപീകരിച്ചത് കേരള സർക്കാരാണെന്നും വ്യക്തമാക്കി