നെന്മാറയില് 17കാരനെ എസ്ഐ മര്‍ദ്ദിച്ചതായി പരാതി; തലയ്ക്ക് പരിക്ക്, ആരോപണം നിഷേധിച്ച് പൊലീസ്
നെന്മാറയില് 17കാരന് പൊലീസ് മർദ്ദിച്ചതായി പരാതി.നെന്മാറ ആള്‍വാശേരി സ്വദേശിയ്ക്കാണ് നെന്മാറ എസ്.ഐ രാജേഷിന്റെ മർദനമേറ്റത്. തലയ്ക്ക് പരിക്കേറ്റ കുട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
കടയില്‍ സാധനം വാങ്ങാനെത്തിയ കുട്ടിയെ ജീപ്പിനടുത്തേക്ക് വിളിച്ച് വരുത്തി മുടിക്ക് കുത്തിപ്പിടിച്ച് തലക്കും മുഖത്തും മർദ്ദിച്ചുവെന്നാണ് പരാതി.സംഭവത്തില്‍ ആലത്തൂ4 ഡിവൈഎസ്പിയോട് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പാലക്കാട് എസ്പി ഉത്തരവിട്ടു.
ഇന്ന് രാവിലെയാണ് സംഭവം.ലഹരി വില്‍പ്പനക്കാരെ അന്വേഷിക്കുന്നതിനിടെ 17കാരനോട് കാര്യം തിരക്കുക മാത്രമാണുണ്ടായതെന്നും മർദ്ദിച്ചിട്ടില്ലെന്നും പൊലീസ് പറയുന്നു.എന്നാല്‍ സമീപത്തെ സിസിടിവി ദൃശ്യത്തില്‍ പൊലീസ് അതിക്രമം വ്യക്തമാണ്. കടയില്‍ നിന്ന് 17കാരനെ അടുത്തേക്ക് വിളിച്ച ശേഷം മുൻവശത്തെ സീറ്റിലിരുന്ന ഉദ്യോഗസ്ഥൻ കുട്ടിയുടെ മുടിക്ക് കുത്തിപ്പിടിച്ച് തലഭാഗം ജീപ്പിന് അകത്തേക്ക് വലിച്ചുകയറ്റുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം.