ശ്രുതി വന്നു, വല്ല്യേട്ടനെ കാണാൻ! സ്നേഹത്തില്‍ പൊതിഞ്ഞ് ചേര്‍ത്ത് നിര്‍ത്തി മമ്മൂട്ടി
ഉറ്റവനില്ലാതെയാണ് ശ്രുതി കൊച്ചിയില്‍ വന്നത്,തങ്ങളുടെ പ്രിയപ്പെട്ട മമ്മൂക്കയെ കാണാൻ. വയനാട് ദുരന്തത്തില്‍ സർവ്വതും നഷ്ടപ്പെട്ടപ്പോളും ശ്രുതിക്കായി മാത്രം ജീവിച്ച ജെൻസന്റെ കഥ അറിഞ്ഞ മമ്മൂട്ടി, തന്റെ സഹപ്രവർത്തകർ ഒരുക്കുന്ന സമൂഹ വിവാഹ ചടങ്ങില്‍ ശ്രുതിയെയും ജെൻസനെയും ഉള്‍പ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു .
ആ ചടങ്ങിനായുള്ള കാത്തിരിപ്പിനിടയില്‍ ആണ് ജെൻസണ് കാറപകടത്തില്‍ മരണമടഞ്ഞത്. ‘ട്രൂത് മംഗല്യം’ വിവാഹ ചടങ്ങ് കഴിഞ്ഞ ദിവസം നടക്കുമ്ബോള്‍ ശ്രുതിഅതിഥിയായി പങ്കെടുത്തിരുന്നു. ‘ അവർക്കായി നമ്മള് അന്ന് കരുതി വച്ചതെല്ലാം ശ്രുതിയെ തന്നെ ഏല്‍പ്പിക്കണം ‘ എന്ന മമ്മൂട്ടിയുടെ നിർദ്ദേശം ശിരസാ വഹിച്ച ട്രൂത് ഫിലിംസ് മാനേജിങ് ഡയറക്ടർ കൂടിയായ സമദ്, അതിന് വേണ്ടിയ ക്രമീകരണങ്ങള്‍ ചെയ്തു . സമൂഹ വിവാഹ ദിവസം ചടങ്ങിനത്തിയ ,മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏല്‍പ്പിക്കുകയായിരുന്നു .
കഴിഞ്ഞ ആഴ്ച അവസാനം നടന്ന സംഭവം ആണെങ്കിലും വീഡിയോ ദിവസങ്ങള്‍ക്ക് ശേഷം ഇന്ന് പുറത്ത് വന്നപ്പോഴാണ് പുറം ലോകം ഈ വിവരമറിയുന്നത്.