ഭാരതത്തിന്റെ വെന്നിക്കൊടി ചതുരംഗക്കളത്തില്‍ ഡി.ഗുകേഷ്
ചതുരംഗക്കളത്തില്‍ വിശ്വനാഥൻ ആനന്ദിനുശേഷം ശിഷ്യൻ ഡി.ഗുകേഷ് ഭാരതത്തിന്റെ വെന്നിക്കൊടി പാറിച്ച് വിസ്മയചരിത്രമെഴുതി.നിലവിലെ ചാമ്ബ്യനും ചൈനീസ് ഗ്രാൻഡ്മാസ്റ്ററുമായ ഡിംഗ് ലിറെനെയാണ് ഗുകേഷ് തറപറ്റിച്ചത്. ലോകചാമ്ബ്യൻഷിപ്പിന്റെ ക്ളാസിക് ഫോർമാറ്റിലെ 14 റൗണ്ടില്‍ 7.5-6.5 എന്ന പോയിന്റ് നിലയിലാണ് വിജയം പിടിച്ചെടുത്തത് .
ഇതോടെ 18 വയസ് മാത്രമുള്ള ഗുകേഷിന് ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്ബ്യനെന്ന ചരിത്രനേട്ടവും സ്വന്തമെയി .
ഇന്നലെ അവസാന റൗണ്ട് പോരാട്ടത്തിനിറങ്ങുമ്ബോള്‍ ഇരുവർക്കും ആറര പോയിന്റ് വീതമായിരുന്നു. ആദ്യ 40 നീക്കങ്ങള്‍ പിന്നിട്ടപ്പോള്‍ ഈ കളിയും സമനിലയിലേക്ക് എന്ന് എല്ലാവരും കരുതിയടുത്ത നിന്നാണ് 58-ാം നീക്കത്തില്‍ ഡിംഗ് ലിറനെ അടിയറവു പറയിപ്പിച്ചത്. അവസാനറൗണ്ടില്‍ ലിറെന് വെള്ളക്കരുക്കളുടെ ആനുകൂല്യമുണ്ടായിരുന്നിട്ടും ഗുകേഷ് ഒരൊറ്റ കാലാളിന്റെ അധിക ആനുകൂല്യത്തില്‍ വിജയത്തിലേക്കുള്ള കരുനീക്കി അഭിമാനചരിത്രം കുറിച്ചു.
32വയസുള്ള ഡിംഗ് ലിറെനതിരെ മൂന്ന് ഗെയിമുകളില്‍ വിജയിക്കുകയും ഒൻപത് ഗെയിമുകളില്‍ സമനില നേടുകയും ചെയ്താണ് ഗുകേഷ് ഏഴര പോയിന്റില്‍ ആദ്യമെത്തിയത്.
ആദ്യ റൗണ്ടില്‍ വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച ലിറെന് വിജയം
രണ്ടാം റൗണ്ടില്‍ സമനില മൂന്നാംറൗണ്ടില്വെള്ളക്കരുക്കള് കൊണ്ട് കളിച്ച ഗുകേഷ് തന്റെ ആദ്യ വിജയം നേടി. തുല്യത പിടിച്ചു.
തുടർന്നുള്ള ഏഴു റൗണ്ടുകളില്‍ ആർക്കും ജയിക്കാനായില്ല. 10 റൗണ്ടുകള്‍ പൂർത്തിയായപ്പോള്‍ ഇരുവർക്കും അഞ്ചുപോയിന്റ് വീതമായിരുന്നു.
11-ാം റൗണ്ടില്‍ ഗുകേഷും 12-ാം റൗണ്ടില്‍ ലിറെനും വിജയം നേടിയതോടെ ചാമ്ബ്യൻഷിപ്പ് വീണ്ടും സമനിലച്ചങ്ങലയിലായി.
13-ാം റൗണ്ട് മത്സരവും സമനിലയില്‍ പിരിഞ്ഞെങ്കിലും അവസാന റൗണ്ടിന്റെ അവസാന ഘട്ടത്തില്‍ ഗുകേഷ് സമനിലയുടെ വക്കില്‍ നിന്ന് വിജയം പിടിച്ചെടുത്തതോടെ കിരീടത്തിലെത്തി.
തെലങ്കാനയില്‍ നിന്നുള്ള ഡോക്ടർ ദമ്ബതികളുടെ മകനായി ചെന്നൈയില്‍ ജനിച്ചുവളർന്ന ഗുകേഷ് ഏഴാം വയസിലാണ് ചെസ് കളിക്കാൻ പഠിച്ചത്. 12-ാം വയസില്‍ ഗ്രാൻഡ് മാസ്റ്റർ പട്ടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരമായി വിസമയം സൃഷ്ടിച്ചു. സാക്ഷാല്‍ വിശ്വനാഥൻ ആനന്ദിന്റെ ചെന്നൈയിലെ വെസ്റ്റ്ബ്രിജ് ആനന്ദ് അക്കാഡമിയിലൂടെ അന്താരാഷ്ട്ര രംഗത്ത് അറിയപ്പെടുന്ന താരമായി. 2022ലെ ചെസ് ഒളിമ്ബ്യാഡില്‍ ടീം വെങ്കലവും ഫസ്റ്റ് ബോർഡില്‍ സ്വർണവും നേടി. ഈവർഷത്തെ ഒളിമ്ബ്യാഡില്‍ ടീമിനത്തിലും വ്യക്തിഗത ഇനത്തിലും സ്വർണം. ഈ വർഷം ഏപ്രിലില്‍ നടന്ന കാൻഡിഡേറ്റ്സ് ടൂർണമെന്റില്‍ ലോകത്തിലെ എണ്ണം പറഞ്ഞ ഗ്രാൻഡ് മാസ്റ്റർമാരെ കീഴടക്കിയാണ് നിലവിലെ ലോകചാമ്ബ്യനെ നേരിടാനുള്ള ഏറ്റവും പ്രായം കുറഞ്ഞ കാൻഡിഡേറ്റായി മാറിയത്.
ടൈബ്രേക്കറില്‍ തന്നേക്കാള്‍ മികവ് ലിറെന് ഉണ്ടെന്ന് തിരിച്ചറിഞ്ഞ ഗുകേഷ് അവസാന മത്സരത്തില്‍ ശ്രദ്ധിച്ച് വിജയത്തിന് വേണ്ടി കരുതലോടെ കളിക്കുകയായിരുന്നു.അവസാന മത്സരത്തില്‍ സമനില നേടാനുള്ള തിടുക്കത്തില്‍ റൂക്കിനെ എക്സ്ചേഞ്ച് ചെയ്ത ലിറെന്റെ പിഴവ് മുതലെടുത്തായിരുന്നു ഗുകേഷിന്റെ ജയം.ലോക ചാമ്ബ്യനായെന്ന് ഉറപ്പിച്ച മുഹൂർത്തെത്ത വിങ്ങിപ്പൊട്ടിയാണ് ഗുകേഷ് ഉള്‍ക്കൊണ്ടത്. ഈ നേട്ടം വിശ്വസിക്കാനാവാതെ കുറച്ചുനേരം കൈകളില്‍ മുഖമമർത്തി കണ്ണീർ വാർത്ത ഗുകേഷ് പിന്നീട് ബോർഡില്‍ തന്റെ കറുത്ത കരുക്കള്‍ തിരിച്ച് വിന്യസിച്ചു.
തന്റെ പതിനൊന്നാം വയസില്‍ ഒരു വീഡിയോ ഇന്റർവ്യൂവില്‍ ഏറ്റവും വലിയ ആഗ്രഹം എന്തെന്ന ചോദ്യത്തിന് ഗുകേഷ് ഉത്തരമായി പറഞ്ഞത് ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്ബ്യനാകണം എന്നാണ്. ആ ആഗ്രഹമാണ് ഏഴുവർഷത്തിനിപ്പുറം സഫലമായത്. ഗുകേഷിന്റെ പഴയ ഇന്റർവ്യൂ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വെള്ളിയാഴ്ചയാണ് ലോകചാമ്ബ്യൻഷിപ്പിന്റെ ഔദ്യോഗിക സമാപനം. ഈ വേദിയില്‍ വച്ചാണ് ഗുകേഷിന് ട്രോഫി സമ്മാനിക്കുന്നത്.