സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു
Posted On March 4, 2025
0
209 Views
സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് വര്‍ധിച്ചു. പവന് 560 രൂപ വര്‍ധിച്ച് 64,080 രൂപയാണ് ഇന്ന് ഒരു പവന് സ്വര്‍ണത്തിന്റെ വില. 8010 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ദിവസങ്ങള്‍ക്കകം ആയിരം രൂപ ഇടിഞ്ഞ ശേഷമാണ് സ്വര്‍ണവിലയുടെ തിരിച്ചുവരവ്. ഫെബ്രുവരി 25ന് പവന് 64,600 രൂപയായി ഉയര്‍ന്ന് പുതിയ ഉയരം കുറിച്ച ശേഷമാണ് ദിവസങ്ങളുടെ വ്യത്യാസത്തില്‍ ആയിരം രൂപ ഇടിഞ്ഞ് 64,000ലും താഴേക്ക് പോയത്. ജനുവരി 22നാണ് പവന് വില ചരിത്രത്തില്‍ ആദ്യമായി അറുപതിനായിരം കടന്നത്.













