ഇന്ന് 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മുതല്‍ മഴ മുന്നറിയിപ്പ് ഇല്ല
Posted On August 19, 2025
0
154 Views
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. നേരത്തെ വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് ഒരു ജില്ലയിലും ഓറഞ്ച് ജാഗ്രത ഇല്ല. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മഴ മുന്നറിയിപ്പ് യെല്ലോ അലര്‍ട്ടായി മാറ്റിയിട്ടുണ്ട്.
നാളെ മുതല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. നാളെ മുതല്‍ വിവിധ ജില്ലകളില്‍ നേരിയ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
Trending Now
440 രൂപ വര്‍ധിച്ചു; സ്വര്‍ണവില 1,06,000ന് മുകളില്‍
July 25, 2026
യഷ് ഠാക്കൂറിന് അരങ്ങേറ്റം; ടോസ് സിംബാബ്വെയ്ക്ക്
July 25, 2026













