ഞൊടിയിടയിൽ ലോക്കുകൾ തകർത്ത് ബൈക്കുകൾ മോഷ്ടിക്കുന്ന കുട്ടി മോഷ്ടാക്കൾ പിടിയിൽ. മൂവാറ്റുപുഴയിലാണ് സംഭവം. ഒരു മാസത്തിനിടെ അഞ്ച് ബൈക്കുകളാണ് ഇവർ ജില്ലയുടെ കിഴക്കൻ മേഖലയിൽ നിന്ന് മോഷ്ടിച്ചത്. ഒരേ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികൾ ചേർന്ന സംഘമാണ് മോഷണം നടത്തിവന്നിരുന്നത്. പായിപ്ര, മണ്ടൻകവല, ആട്ടായം, ഉറവക്കുഴി എന്നീ സ്ഥലങ്ങളിലെ താമസക്കാരായ വിദ്യാർഥികളെ നാട്ടുകാരും പൊലീസും ചേർന്നാണ് പിടികൂടിയത്. […]









