ജപ്പാനില്‍ സൈനിക ഹെലികോപ്റ്ററുകള്‍ കൂട്ടിയിച്ച് അപകടം. ഒരാള്‍ മരിച്ചു ഏഴുപേരെ കാണാതാവുകയും ചെയ്തതായി ജപ്പാനിലെ സെല്‍ഫ് ഡിഫൻസ് ഫോഴ്സിന്റെ (എസ്ഡിഎഫ്) വക്താവ് അറിയിച്ചു. രണ്ട് ഹെലികോപ്റ്ററുകളും തകർന്നതായാണ് നിഗമനമെന്ന് പ്രതിരോധ മന്ത്രി മിനോരു കിഹാര പറഞ്ഞു. ഹെലികോപ്റ്ററുകളുടെ ചില ഭാഗങ്ങള്‍ കടലില്‍ നിന്നും കണ്ടെത്തിയിട്ടുണ്ട്. ടോറിഷിമ ദ്വീപില്‍ നിന്ന് രാത്രി 10.38നാണ് ഒരു ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം […]