തീർത്ഥാടന പാതയില്‍ കെഎസ്ആർടിസി ബസിന് തീപിടിച്ചു. ചാലക്കയത്തിനും നിലയ്ക്കലിനും ഇടയിലെ വനമേഖലയിലെ 30-ാം വളവില്‍ ഇന്നു പുലർച്ചെ അഞ്ചരയോടെയായിരുന്നു അപകടമുണ്ടായത്. പമ്ബയില്‍ നിന്നു നിലയ്ക്കലേക്കു പോയ ബസായിരുന്നു കത്തിനശിച്ചത്. നിലയ്ക്കലില്‍ നിന്ന് തീർത്ഥാടകരെ കയറ്റാൻ പോയതായിരുന്നു ബസ്. അതിനാല്‍ കണ്ടക്ടറും ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. പുക കണ്ടപ്പോള്‍ ഡ്രൈവർ ബസ് നിർത്തി പുറത്തിറങ്ങി. ആർക്കും പരിക്കില്ല. […]







