പറവൂര്‍ മാഞ്ഞാലിയില്‍ ചാലക്കുടി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് ബന്ധുക്കളായ രണ്ടു പെണ്‍കുട്ടികള്‍ മരിച്ചു. മേഘ, ജ്വാല ലക്ഷ്മി എന്നിവരാണ് മരിച്ചത്. കുളിക്കാനിറങ്ങിയ അഞ്ചംഗ സംഘത്തിലെ മൂന്ന് പേരാണ് ഒഴുക്കില്‍പ്പെട്ടത്. വടക്കന്‍പറവൂര്‍ കോഴിതുരുത്ത് മണല്‍ബണ്ടിന് സമീപം ഇന്ന് രാവിലെ പത്തുമണിയോടെയാണ് നാടിനെ നടുക്കിയ അപകടം. ബന്ധുക്കളായ അഞ്ചുപെണ്‍കുട്ടികളും പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ഇതില്‍ മൂന്ന് പേരാണ് അപകടത്തില്‍പ്പെട്ടത്. കരയ്ക്ക് ഇരുന്ന […]







