കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവർത്തകരായ സിദ്ധാർഥ് വരദരാജൻ, കരൺഥാപ്പർ എന്നിവർക്കെതിരെ അസം പൊലീസ് കേസെടുത്തത് . രണ്ടുപേർക്കും ഗുവാഹത്തി പൊലീസ് സമൻസ് അയച്ചു. എന്നാൽ ഏത് കേസിലാണ് സമൻസ് അയച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. ഓഗസ്റ്റ് 22ന് ഇരുവരോടും ഹാജരാകാൻ നിർദേശിച്ചതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു. നിലവിലുള്ള അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളറിയാൻ ഇരുവരെയും ചോദ്യം ചെയ്യാനുണ്ടെന്നാണ് […]