സംസ്ഥാനത്ത് റെക്കോര്ഡുകള് ഭേദിച്ച് കുതിക്കുന്ന സ്വര്ണവില ഇന്ന് ആദ്യമായി 90,000 കടന്നു. പവന് 840 രൂപ വര്ധിച്ചതോടെയാണ് സ്വര്ണവില പുതിയ ഉയരം കുറിച്ചത്. 90,320 രൂപയാണ് ഇന്നത്തെ സ്വര്ണവില. ഗ്രാമിന് 105 രൂപയാണ് വര്ധിച്ചത്. 11,290 രൂപയാണ് ഒരു ഗ്രാം സ്വര്ണത്തിന്റെ വില. സുരക്ഷിത നിക്ഷേപം എന്ന നിലയില് സ്വര്ണത്തിലേക്ക് കൂടുതല് ആളുകള് എത്തുന്നതാണ് സ്വര്ണവില […]






