9 പാകിസ്താൻ പൗരന്മാർ ആയിരുന്നു ബോട്ടില്‍ ഉണ്ടായിരുന്നത്. ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാക് ബോട്ട് ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്ന ഉടനെ കോസ്റ്റ്ഗാര്‍ഡ് പിടികൂടുകയായിരുന്നു. രക്ഷപെടാനുള്ള ശ്രമത്തിനിടെ ലഹരിമരുന്ന് പാക്കറ്റുകളില്‍ ചിലത് കടലിലെറിഞ്ഞു കളഞ്ഞെന്നു വ്യക്തമാക്കിയ കോസ്റ്റ്ഗാര്‍ഡ് പാക്ക് ബോട്ട് രക്ഷപെടാതിരിക്കാനായി വെടിയുതിര്‍ക്കേണ്ടി വന്നതായും മാധ്യമങ്ങളോട് പറഞ്ഞു. അഫ്ഗാനിസ്താനില്‍ നിന്ന് പാകിസ്താൻ വഴി ശ്രീലങ്കയിലേക്ക് ലഹരിക്കടത്ത് വ്യപകമാണ്. […]







