എട്ട് വര്ഷമായി ഇന്ത്യയില് അനധികൃതമായി തങ്ങിയ ബംഗ്ലാദേശ് സ്വദേശി തപന് ദാസി (37) നെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു. നാലുമാസമായി ഇയാൾ ഒരു മീന്പിടിത്ത ബോട്ടില് ജോലി ചെയ്തുവരുകയായിരുന്നു.ഓപ്പറേഷന് ക്ലീന് പദ്ധതിയില് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേല്നോട്ടത്തിലായിരുന്നു പരിശോധന നടത്തിയത്. എട്ടുവര്ഷം മുന്പ് ബംഗ്ലാദേശില്നിന്ന് മത്സ്യബന്ധനത്തിനു പുറപ്പെട്ട ഇയാള് പശ്ചിമ ബംഗാളിലെത്തി. […]