കർണാടകത്തിലെ ധർമസ്ഥലയിൽ നൂറിലധികം പേരെ കൊന്ന് കുഴിച്ചിട്ടതായുള്ള വെളിപ്പെടുത്തൽ ഉണ്ടായതിന് ശേഷം പരിശോധനകൾ നടക്കുമ്പോൾ, സമാനമായ വാർത്തകളാണ് ഇപ്പോൾ ആലപ്പുഴയിൽ നിന്നും വരുന്നത്. 2006-നും 2025-നുമിടയിൽ ചേർത്തലയിൽ നിന്ന് കാണാതായ മധ്യവയസ്കരായ നാല് സ്ത്രീകളിൽ മൂന്നുപേരുടെ തിരോധാനം വിരൽചൂണ്ടുന്നത് സെബാസ്റ്റ്യൻ എന്ന 68വയസ്സുകാരനിലേക്കാണ്. സിനിമാക്കഥകളെ വെല്ലുന്ന ദുരൂഹതകള്‍ നിറഞ്ഞ കേരളത്തിലെ ‘ധര്‍മ്മസ്ഥല’യായി മാറുകയാണ് സെബാസ്റ്റ്യന്റെ വീട്. […]







