സല്മാൻ ഖാന് വീണ്ടും വധഭീഷണി. ജയിലില്‍ക്കിടക്കുന്ന ലോറൻസ് ബിഷ്ണോയ്യുടെ സഹോദരനാണെന്ന വിശേഷണത്തോടെയാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. മുംബൈ പൊലീസിന്റെ ട്രാഫിക് കണ്‍ട്രോളിലേക്ക് തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സന്ദേശം എത്തിയത്. സംഭവം അതീവ ഗൗരവത്തോടെയാണ് പോലീസ് കൈകാര്യം ചെയ്യുന്നതെന്നും വർലി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായും പൊലീസ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീഷണി സന്ദേശത്തില്‍ പറയുന്നത് […]







