പ്രസവത്തിന് പിന്നാലെ നവജാത ശിശുവിനെ അമ്മയും കാമുകനും കൊന്നു
ആലപ്പുഴ: ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ യുവതി പ്രസവിച്ച നവജാതശിശുവിനെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ കൊലപ്പെടുത്തിയതായി അമ്മ പോലീസിന് മൊഴി നല്‍കിയതായാണ് സൂചന. കുഞ്ഞിനെ കൊന്ന് കുഴിച്ചിട്ടെന്ന് യുവതി വെളിപ്പെടുത്തിയെന്നാണ് വിവരം. കാമുകനാണ് കുഞ്ഞിനെ കൊന്നതെന്നും മൊഴി നല്‍കിയിട്ടുണ്ട്. സംഭവത്തിൽ കുഞ്ഞിൻറെ അമ്മയും സുഹൃത്തും കസ്റ്റഡിയിൽ. ആശ മനോജ്, രതീഷ് എന്നിവരാണ് കസ്റ്റഡിയിലുള്ളത്. തൃപ്പൂണിത്തുറയിലുള്ളവർക്ക് കുഞ്ഞിനെ […]