ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്: അര്‍ഹിക്കുന്ന ഗൗരവത്തോടെ സമീപിക്കണം- ലിജോ ജോസ് പെല്ലിശ്ശേരി
ഹേമാ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ചു വിശ്വസിക്കുന്നതായി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. നിശബ്ദത ഇതിനു പരിഹാരമാകില്ലെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് തിങ്കളാഴ്ചയാണ് പുറത്തു വന്നത്. വേതനത്തില്‍ സ്ത്രീ, പുരുഷ വിവേചനമുണ്ടെന്നും […]







