സിബിഐ ചമഞ്ഞ് തട്ടിപ്പ്; സംഗീത സംവിധായകൻ ജെറി അമല്‍ദേവില്‍ നിന്ന് പണം തട്ടാൻ ശ്രമം
സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് സംഗീത സംവിധായകൻ ജെറി അമല്‍ദേവില്‍ നിന്ന് പണം തട്ടാൻ ശ്രമം. സിബിഐ രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിയാക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പണം തട്ടാൻ ശ്രമിച്ചത്. 1, 70, 000 രൂപയാണ് ആവശ്യപ്പെട്ടത്. പണം പിൻവലിക്കാനായി ജെറി അമല്‍ദേവ് ബാങ്കില്‍ എത്തിയപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് എറണാകുളം നോര്‍ത്ത് പൊലീസില്‍ ജെറി […]