ഗുരുവായൂർ ക്ഷേത്രത്തിലെ നിവേദ്യത്തില്‍ പവര്‍ ബാങ്ക്. ശ്രീകോവിലിനുള്ളില്‍ നിന്നും പൂജിച്ചു പുറത്തെത്തിച്ച നിവേദ്യത്തിലാണ് പവര്‍ ബാങ്ക് കണ്ടത്. തുടർന്ന് ക്ഷേത്രത്തില്‍ പുണ്യാഹം നടത്തി. സംഭവം ദേവസ്വം അധികൃതരെയും ഭക്തരെയും ഒരുപോലെ ഞെട്ടിച്ചിട്ടുണ്ട്. നിവേദ്യത്തില്‍ പൂജായോഗ്യമല്ലാത്ത വസ്തു കണ്ടതോടെയാണ് പുണ്യാഹം നടത്തിയത്. ക്ഷേത്രത്തിനുള്ളിലേക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിന് വിലക്കുണ്ട്. ഇത് ഉറപ്പുവരുത്തുന്നതിനായി മെറ്റല്‍ ഡിറ്റക്ടറിലൂടെയാണ് ഭക്തർക്ക് ഉള്‍പ്പെടെ […]







