യൂത്ത് കോണ്ഗ്രസില് പുതിയ അധ്യക്ഷനെ ചൊല്ലി തര്ക്കം രൂക്ഷമാകുന്നു. നിലവിലെ ഭാരവാഹികള്ക്ക് പുറത്തുനിന്ന് അധ്യക്ഷന് വന്നാല് കടുത്ത നിലപാടിലേക്ക് പോകുമെന്ന ഭീഷണിയുമായി അബിന് വര്ക്കി രംഗത്തെത്തി. എന്നാല് രാഹുല് മാങ്കൂട്ടത്തിലിനെ പിന്നില് നിന്ന് കുത്തിയത് അബിന് വര്ക്കിയാണ് എന്ന പ്രചരണം രാഹുല് മാങ്കൂട്ടത്തില് വിഭാഗം ശക്തമാക്കുകയാണ്. ബിനു ചുള്ളിയിലിനായി കെ.സി വേണുഗോപാല് പക്ഷവും സമ്മര്ദം ചെലുത്തുകയാണ്. […]