കേന്ദ്ര മന്ത്രി സുരേഷ് ഗോപി മാപ്പ് പറയണമെന്ന് കെ.യു.ഡബ്ല്യു.ജെ ആവശ്യപ്പെട്ടു. തൃശൂരില്‍ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകർക്ക് നേരെ കൈയേറ്റ ശ്രമം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മര്യാദവിട്ട പെരുമാറ്റത്തെ യൂനിയൻ ശക്തമായി അപലപിക്കുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളെ ശാരീരികമായി നേരിടാനുളള കേന്ദ്ര മന്ത്രിയുടെ ശ്രമം ഞെട്ടിക്കുന്നതാണ്. ലോകത്ത് എവിടെയും പരിഷ്കൃത സമൂഹവും അംഗീകരിക്കുന്ന […]
 
			    					         
					     
					     
					     
					     
					     
					     
					     
					     
					     
					    







