കാസർകോട് ലോക്സഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ടിംഗിനിടെ കള്ളവോട്ട് പരാതി.കല്യാശ്ശേരി പാറക്കടവില്‍ 92 കാരിയായ എടക്കാടൻ ഹൗസില്‍ ദേവി വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സി.പി.എം. മുൻ ബ്രാഞ്ച് സെക്രട്ടറി കപ്പോട്ട്കാവ് ഗണേശൻ വോട്ട് ചെയ്തെന്നാണ് പരാതി.ഇത് സ്ഥിരീകരിക്കുന്ന സി.സി.ടി.വി ദൃശ്യം പുറത്തുവന്നതോടെ, നേതാവ് മാത്രമല്ല, മുത്തശ്ശിയെ വോട്ട് ചെയ്യിക്കാനെത്തിയ ഉദ്യോഗസ്ഥരും കുടുങ്ങി. മുതിർന്ന പൗരന്മാരുടെ വീട്ടിലെത്തി വോട്ട് […]







