തിരുവനന്തപുരം കോർപറേഷനിൽ ബിജെപി തിലകം അണിയുമെന്നാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറയുന്നത്. എന്നാൽ അത് വിജയതിലകം ആണോയെന്ന് അദ്ദേഹം പറയുന്നുമില്ല. തിലകം എന്നാൽ പൊട്ട്, തൊടുകുറി, അലങ്കാരമായ ഒന്ന് ഇതൊക്കെയാണ് അർഥം. മിക്കവാറും ബിജെപിക്കാർ ഈ തിലകം ചാർത്താറുമുണ്ട്. നൂറ്റി നാൽപ്പത് മണ്ഡലങ്ങളിൽ തോറ്റപ്പോളും നേതാക്കളും അണികളുമൊക്കെ നെറ്റിയിൽ പതിവുള്ള തിലകം ചാർത്തിയിരുന്നു. ഈയിടെ സിനിമയിൽ […]







