‘പൂരം സ്വാഭാവികമായി മുടങ്ങുന്ന സാഹചര്യമില്ല’; എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി വി.എസ് സുനില്‍കുമാര്‍
പൂരം അലങ്കോലപ്പെടുത്തിയതുമായി ബന്ധപ്പെട്ട എഡിജിപിയുടെ അന്വേഷണ റിപ്പോര്‍ട്ട് തള്ളി വി.എസ്.സുനില്‍കുമാര്‍. പൂരം സ്വാഭാവികമായി മുടങ്ങുന്ന സാഹചര്യമില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. പൂരം അലങ്കോലമാക്കിയതിന് പിന്നില്‍ ബാഹ്യ ഇടപെടല്‍ ഇല്ലെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാനാവില്ല. ഒരു കമ്മീഷണര്‍ മാത്രം വിചാരിച്ചാല്‍ പൂരം കലങ്ങില്ല. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരം അലങ്കോലമായതില്‍ ബാഹ്യശക്തികളുടെ ഇടപെടലോ ഗൂഢാലോചനയോ […]