പോക്സോ കേസില്‍ ഹൈകോടതി അറസ്റ്റ് തടഞ്ഞതിനുപിന്നാലെ മുൻ മുഖ്യമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പ ബംഗളൂരുവില്‍ മടങ്ങിയെത്തി. അറസ്റ്റുണ്ടാവുമെന്ന സൂചന ലഭിച്ചതിനെത്തുടർന്ന് ഡല്‍ഹിയില്‍ അജ്ഞാത കേന്ദ്രത്തില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച സി.ഐ.ഡി മുമ്ബാകെ ഹാജരാവണമെന്ന ഹൈകോടതി ജാമ്യവ്യവസ്ഥ പാലിക്കുമെന്ന് അദ്ദേഹം അറിയിച്ചു. താൻ ഡല്‍ഹിയില്‍ പോയത് നേരത്തേ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനായിരുന്നെന്നും അവകാശപ്പെട്ടു. യെദിയൂരപ്പയെ പോക്സോ […]







