ബിജെപിയുമായി വീണ്ടും കൂട്ടുകൂടാൻ അണ്ണാ ഡിഎംകെ; അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി എടപ്പാടി പളനി സ്വാമി
തമിഴ്നാട്ടിൽ ബിജെപിയുമായി വീണ്ടും കൂട്ടുകൂടാൻ ശ്രമിക്കുകയാണ് അണ്ണാ ഡിഎംകെ. സഖ്യസാധ്യത തുറന്നിട്ട് ബിജെപി ദേശീയ നേതൃത്വവുമായി അണ്ണാ ഡിഎംകെ കൂടിക്കാഴ്ച നടത്തി. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനി സ്വാമിയും അമിത്ഷായും തമ്മിൽ ഡൽഹിയിൽ വെച്ചായിരുന്നു കൂടികാഴ്ച. അടുത്ത വർഷം തിരഞ്ഞെടുപ്പിന് മുന്നോടിയായി സഖ്യം സംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് എടപ്പാടി പളനി സ്വാമി മാധ്യമങ്ങളോട് പറഞ്ഞു. […]