സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്ഫോം പ്രഖ്യാപനം ഇന്ന്
സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ഒടിടി പ്ലാറ്റ്ഫോമിന്റെ പ്രഖ്യാപനം ഇന്ന്. പ്ലാറ്റ്ഫോമിന്റെ പേരും ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി സജി ചെറിയാന് നിര്‍വഹിക്കും. തിരുവനന്തപുരം കലാഭവന്‍ തീയേറ്ററില്‍ രാവിലെ 10 മണിക്കാണ് പരിപാടി. കെഎസ്എഫ്ഡിസിയാണ് സര്‍ക്കാരിന് വേണ്ടി ഒടിടി പ്ലാറ്റ്ഫോം തയ്യാറാക്കിയത്. പേ പെര് വ്യൂ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തില്‍ കാഴ്ചക്കാരുടെ എണ്ണമനുസരിച്ചായിരിക്കും നിര്‍മാതാവിന് വരുമാനം ലഭിക്കുക. […]







