ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ തൃശൂര്‍ പൂരം ഓര്‍മയാകുമെന്ന് തിരുവമ്ബാടി ദേവസ്വം
കേന്ദ്രസർക്കാർ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചില്ലെങ്കില്‍ തൃശൂർ പൂരം വെടിക്കെട്ട് വെറും ഓർമയായി മാറുമെന്ന് തിരുവമ്ബാടി ദേവസ്വം സെക്രട്ടറി കെ ഗിരികുമാർ. വെടിക്കെട്ടിന്റെ നിയന്ത്രണങ്ങളില്‍ ഇളവ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പുറത്തിറക്കിയ ഉത്തരവിലെ നിർദ്ദേശങ്ങള്‍ അപ്രായോഗികമാണെന്നും ഉത്തരവില്‍ തിരുത്ത് വേണമെന്നും ഗിരികുമാർ പറഞ്ഞു. പൂരം വെടിക്കെട്ട് ഇല്ലാതാക്കാനുള്ള ശ്രമം തടയണമെന്ന് തിരുവമ്ബാടി ദേവസ്വം ബോർഡും വ്യക്തമാക്കി. […]