ലോകരാജ്യങ്ങളെ ആശങ്കയിലാക്കി നിരവധി രാജ്യങ്ങളില്‍ കുരങ്ങുപനി (മങ്കി പോക്സ്) വ്യാപിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. വിമാനത്താവളങ്ങള്‍ക്കും തുറമുറഖങ്ങള്ക്കുമാണ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളത്. മങ്കി പോക്സ് സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ നിര്‍ബന്ധമായും പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം. നിലവില്‍ രോഗബാധ കണ്ടെത്തിയ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് പനി ലക്ഷണങ്ങളുണ്ടെങ്കില്‍ ഉടനടി നിരീക്ഷണത്തിലേക്ക് മാറ്റണം. രോഗബാധിതരെന്ന് […]







