കാരുണ്യ ആരോഗ്യസുരക്ഷാ പദ്ധതിയില്‍ അർഹരായവർക്ക് സൗജന്യചികിത്സ നല്കിയതിനുള്ള കുടിശ്ശികത്തുക നല്‍കിയില്ലെങ്കില്‍ പദ്ധതിയില്‍നിന്ന് പിന്മാറുമെന്ന് സ്വകാര്യ മെഡിക്കല്‍ കോളേജ് മാനേജ്മെന്റുകള്‍. പത്തുമാസത്തെ കുടിശ്ശികയായി 30 മുതല്‍ 40 കോടിവരെയാണ് ഓരോ കോളേജിനും സർക്കാർ നല്‍കാനുള്ളത്. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരടക്കം 45 ലക്ഷം കുടുംബങ്ങളാണ് കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയിലുള്ളത്. ഇവർക്ക് സൗജന്യചികിത്സ നല്കുന്ന ആശുപത്രികളുടെ പട്ടികയില്‍ ഒട്ടുമിക്ക സ്വകാര്യ മെഡിക്കല്‍ […]