പാരാഗ്ലൈഡിംഗിനിടെ കയർ പൊട്ടി മലയിടുക്കിലേക്ക് വീണു ; 27കാരിയും പരിശീലകനും മരിച്ചു
പാരാഗ്ലൈഡിംഗിനിടെ മലയിടുക്കിൽ ഇടിച്ച് 27 കാരിയും പരിശീലകനും മരിച്ചു. പൂനെ സ്വദേശിനിയായ ശിവാനി, പരിശീലകനും നേപ്പാൾ സ്വദേശിയുമായ സുമാൽ നേപ്പാളി എന്നിവരാണ് മരിച്ചത് . കഴിഞ്ഞ ദിവസം വൈകുന്നേരമാണ് കേരി ഗ്രാമത്തിൽ അപകടം നടന്നത്. പാരാഗ്ലൈഡിംഗ് ആരംഭിച്ച് നിമിങ്ങൾക്കകം കയറുകൾ പൊട്ടി ഇരുവരും മലയിടുക്കിൽ ചെന്നിടിക്കുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു . […]