വ്യാജ രേഖ ഉപയോഗിച്ച് ഒ.ബി.സി സംവരണ, വികലാംഗ ആനുകൂല്യം നേടിയെന്ന് ആരോപണം നേരിടുന്ന മഹാരാഷ്ട്രാ കേഡർ ഉദ്യോഗസ്ഥ പൂജാ ഖേദ്കറിനെ ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസില്‍ നിന്ന് പുറത്താക്കി കേന്ദ്രസർക്കാർ. പ്രൊബേഷൻ കാലാവധിയിലുള്ള പൂജയെ സർവീസിലേക്കെടുക്കാൻ യോഗ്യതയില്ലെന്ന് കണ്ടെത്തിയാണ് പുറത്താക്കിയത്. ആരോപണങ്ങളുയർന്നതിന് പിന്നാലെ യു.പി.എസ്.സി ജൂലായ് 31 ന് പൂജയുടെ ഐ.എ.എസ് തിരഞ്ഞെടുപ്പ് റദ്ദാക്കുകയും ഭാവി പരീക്ഷകളില്‍ […]