ഹോങ്കോങ്ങില്‍ നിന്നും ഡല്‍ഹിയിലേക്ക് എത്തിയ എയര്‍ ഇന്ത്യ 315 വിമാനത്തിന്റെ പിന്‍ഭാഗത്തിനു തീപിടിച്ചു. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തതിന് തൊട്ടുപിന്നാലെയായിരുന്നു തീപിടിച്ചത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. വിമാനത്തില്‍ നിന്നും യാത്രക്കാര്‍ പുറത്തിറങ്ങുന്നതിനിടയിലാണ് അഗ്നിബാധ ശ്രദ്ധയില്‍പെട്ടത്. വിമാനത്തിന്റെ ഓക്സിലറി പവര്‍ യൂണിറ്റിനാണ് തീപിടിച്ചത്. എയര്‍ ഇന്ത്യയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. തിങ്കളാഴ്ച […]







