നിയമസഭയില് ആര്എസ്എസ് പ്രാര്ത്ഥന ചൊല്ലി കര്ണാടക ഉപമുഖ്യമന്ത്രിയായ ഡി കെ ശിവകുമാര്. ആര്എസ്എസ് ശാഖകളില് പാടാറുള്ള ‘നമസ്തേ സദാ വത്സലേ മാതൃഭൂമേ’ എന്ന് തുടങ്ങുന്ന ഗാനമാണ് അദ്ദേഹം ആലപിച്ചത്. ശിവകുമാറിന്റെ ഗാനാലാപനം സമൂഹ മാധ്യമങ്ങളില് വലിയ തോതില് വൈറലായി മാറി. വ്യാഴാഴ്ച്ച കര്ണാടക നിയമസഭയുടെ മണ്സൂണ് സമ്മേളനത്തിനിടെയാണ് മുതിര്ന്ന കോണ്ഗ്രസ് നേതാവ് ആര്എസ്എസ് പ്രാര്ത്ഥനഗീതം ആലപിച്ചത്. […]