ചലച്ചിത്ര താരം മോഹൻ ജുനേജ അന്തരിച്ചു. ദീർഘനാളായി അസുഖബാധിതനായിരുന്ന ജുനേജയുടെ അന്ത്യം ഇന്ന് പുലർച്ചെ ബംഗലൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു.അൻപത്തിനാല് വയസ്സായിരുന്നു. പതിനാറ് വർഷത്തോളമായി ചലച്ചിത്ര രംഗത്ത് സജീവമായിരുന്നു. നുറിലധികം ചിത്രങ്ങളിൽ വേഷമിട്ടു. സുപ്പർ ഹിറ്റ് ചിത്രമായ കെ ജി എഫിന്റെ രണ്ട് ഭാഗങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ചെല്ലാട്ട എന്ന ചിത്രത്തിലെ വേഷം വലിയ ജനപ്രീതി നേടിയിരുന്നു. […]